Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MSCI EM Top Ten

എം​​എ​​സ‌്സി​​ഐ ഇ​​എം ടോ​​പ് ടെ​​ന്നി​​ൽ ഇ​​ന്ത്യ​​ൻ ക​​മ്പ​​നി​​ക​​ളി​​ല്ല

മും​​ബൈ: ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള വ​​ള​​ർ​​ന്നു​​വ​​രു​​ന്ന സ​​ന്പ​​ദ്‌വ്യ​​വ​​സ്ഥ​​ക​​ളി​​ലേ​​ക്ക് കോ​​ടി​​ക്ക​​ണ​​ക്കി​​ന് ഡോ​​ള​​റി​​ന്‍റെ നി​​ക്ഷേ​​പം എ​​ങ്ങ​​നെ വി​​ന്യ​​സി​​ക്ക​​ണ​​മെ​​ന്ന് തീ​​രു​​മാ​​നി​​ക്കു​​ന്ന​​തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ക്കു​​ന്ന ’എം​​എ​​സ സി​​ഐ എ​​മ​​ർ​​ജിം​​ഗ് മാ​​ർ​​ക്ക​​റ്റ്സ് സൂ​​ചി​​ക’​​യി​​ലെ ആ​​ദ്യ 10 സ്ഥാ​​ന​​ങ്ങ​​ളി​​ൽ, കു​​റ​​ഞ്ഞ​​ത് 2000-മാ​​ണ്ടി​​ന് ശേ​​ഷ​​മു​​ള്ള ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ഒ​​രു ഇ​​ന്ത്യ​​ൻ ക​​ന്പ​​നി പോ​​ലും ഇ​​ടം​​പി​​ടി​​ക്കാ​​തെ പോ​​യി​​രി​​ക്കു​​ന്നു.

സൂ​​ചി​​ക​​യി​​ലെ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ ര​​ണ്ട് ക​​ന്പ​​നി​​ക​​ളാ​​യ എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്കും റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സും ക​​ഴി​​ഞ്ഞ മാ​​ർ​​ച്ചി​​ൽ യ​​ഥാ​​ക്ര​​മം 7, 8 സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​യി​​രു​​ന്ന​​ത് സ​​മീ​​പ മാ​​സ​​ങ്ങ​​ളി​​ൽ 11, 12 സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്ക് പി​​ന്ത​​ള്ള​​പ്പെ​​ട്ടു.

സൂ​​ചി​​ക​​യി​​ൽ ഇ​​വ​​യു​​ടെ വ്യ​​ക്തി​​ഗ​​ത വി​​ഹി​​തം 0.8 ശതമാനത്തിൽ ​​താ​​ഴെ​​യാ​​യി കു​​റ​​യു​​ക​​യും ചെ​​യ്തു. ഇ​​തോ​​ടെ സൂ​​ചി​​ക​​യി​​ലെ ഇ​​ന്ത്യ​​യു​​ടെ ആ​​കെ വി​​ഹി​​തം 10.87 ശതമാനമാ​​യി കു​​റ​​ഞ്ഞു. ഇ​​ത് ക​​ഴി​​ഞ്ഞ ആ​​റ് വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കാ​​ണ്.

ചൈ​​ന​​യെ മ​​റി​​ക​​ട​​ന്ന് ഇ​​തി​​ന്‍റെ ത​​ന്നെ മ​​റ്റൊ​​രു സൂ​​ചി​​ക​​യാ​​യ ‘എം​​എ​​സ് സി​​ഐ ഇ​​എം ഇ​​ൻ​​വെ​​സ്റ്റ​​ബി​​ൾ മാ​​ർ​​ക്ക​​റ്റ് സൂ​​ചി​​ക’​​യി​​ൽ ഇ​​ന്ത്യ ഒ​​ന്നാ​​മ​​തെ​​ത്തി​​യ 2024-ലെ ​​റി​​ക്കാ​​ർ​​ഡ് നി​​ര​​ക്കി​​ന്‍റെ പ​​കു​​തി​​യോ​​ളം മാ​​ത്ര​​മാ​​ണ് ഇ​​പ്പോ​​ഴ​​ത്തെ വി​​ഹി​​തം. എ​​ന്നാ​​ൽ, പി​​ന്നീ​​ട് ചൈ​​ന ഒ​​ന്നാം സ്ഥാ​​നം തി​​രി​​ച്ചു​​പി​​ടി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

ആ​​ഗോ​​ള മൂ​​ല​​ധ​​ന വി​​പ​​ണി​​യി​​ൽ ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ്, സാ​​ങ്കേ​​തി​​ക​​വി​​ദ്യാ ഓ​​ഹ​​രി​​ക​​ൾ എ​​ന്നി​​വ​​യി​​ലേ​​ക്ക് നി​​ക്ഷേ​​പ​​ക​​ർ വ​​ൻ​​തോ​​തി​​ൽ മാ​​റി​​യ​​താ​​ണ് ഇ​​തി​​ന് പ്ര​​ധാ​​ന കാ​​ര​​ണം.

Latest News

Corehub Up